ബ്ലോക് പഞ്ചായത്ത് കേരളോത്സവം: വിളംബര ജാഥ സംഘടിപ്പിച്ചു
1486356
Thursday, December 12, 2024 2:30 AM IST
പാറശാല: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിനു കീഴില്‍ പാറശാല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവത്തിനു മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍ ജാഥക്ക് നേതൃത്വം നല്കി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. അല്‍വേഡിസ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വിനിത കുമാരി, എസ്. ആര്യദേവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. കുമാര്‍, രേണുക, എം. ഷിനി, ശാലിനി സുരേഷ്, അനിഷ സന്തോഷ്, ബിഡിഒ കെ.പി. ചിത്ര എന്നിവര്‍ പങ്കെടുത്തു.പാറശാല ബിആര്സിയില്നിന്നും ആരംഭിച്ച വിളംബര ജാഥ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ സമാപിച്ചു.
വിവിധ വേദികളിലായി നടക്കുന്ന കലാകായിക മത്സരങ്ങളുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിനു പ്ലാമൂട്ടുക്കട ഇഎംഎസ് ഗ്രൗണ്ടില്‍ കെ. അന്‍സലന്‍ എംഎല്‍എ നിര്‍വഹിക്കും. ഞായറാഴ്ച്ച വൈകുന്നേരം പാറശാല ഗവ. വി എച്ച്എസ് സ്കൂളില്‍ നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനവിതരണവും സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിക്കും.