കരിക്കാമന്‍കോട് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നു: വോട്ടെണ്ണൽ ഇന്ന്
1486163
Wednesday, December 11, 2024 6:52 AM IST
വെള്ളറട: വെള്ളറട പഞ്ചായത്തിലെ കരിക്കാമന്‍കോട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് നടന്നു. രാവിലെ മുതല്‍ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തി. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെ നടന്ന പോളിംഗില്‍ 80 ശതമാനത്തോളം സമ്മതിദായകര്‍ വോട്ടു രേഖപ്പെടുത്തി.
വോട്ടെണ്ണല്‍ നാളെ രാവിലെ 10 മുതല്‍ നടക്കും. കരിയ്ക്കാമന്കോട് എന്‍എസ്എസ് കരയോഗ മന്ദിരത്തിലും മാവുവിള അങ്കണവാടിയിലും സജ്ജീകരിച്ചിരുന്ന പോളിംഗ് സ്റ്റേഷനുകളില്‍ സമാധാനപരമായാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. ഇന്നു രാവിലെ 10 മുതലാണ് വോട്ടെണ്ണല്‍. 10.30ന് ഫലമറിയാം.
നിലവിലെ ബിജെപി മെമ്പര്‍ ദീപ സനല്‍ അധ്യാപികയായി ജോലി കിട്ടിയതിനെ തുടര്‍ന്നുളള ഒഴിവിലാണ് തെരഞ്ഞെടുപ്പു നടത്തിയത്. ബിജെപിയില്‍നിന്ന് അഖില മനോജും യുഡിഎഫില്‍നിന്നു ഷെര്‍ളിയും എല്‍ഡിഎഫില്‍നിന്നു ഷീബയുമാണ് സ്ഥാനാര്‍ഥികള്‍.