പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി
1486175
Wednesday, December 11, 2024 7:04 AM IST
പാറശാല: പാറശാല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തില്‍ വൈദ്യുതി ചാര്‍ജ് വര്‍ധനവിൽ പ്രതിഷേധിച്ച് പന്തം കൊളുത്തി പ്രകടനവും ധര്‍ണയും നടത്തി.
ധര്‍ണ കെപിസിസി സെക്രട്ടറി ആര്. വത്സലന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെ. കെ. ജസ്റ്റിന് രാജ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പാറശാല സുധാകരന്, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജോണ്‍, ടി. കെ. വിശ്വംഭരന്, പവത്തിയാന്വിള സുരേന്ദ്രന്, വിനയനാഥ്, സുധാമണി, ഷീബറാണി, വിജയകുമാരി, അനില്‍കുമാര്‍, ജോസ്, രാമചന്ദ്രന്, വിജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വെള്ളറട: കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മറ്റിയും. യുത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം കമ്മറ്റിയും സംയുക്തമായി വടകരയില്‍ നിന്ന് ആരംഭിച്ച പ്രകടനം മാരായുട്ടം കെഎസ്ഇബി ഓഫിസില്‍ സമാപിച്ചു.
കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിളയും, യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് അരുവിപുറം കൃഷ്ണ കുമാറും നേതൃത്വം നല്കി. പ്രകടനം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം. എസ്. അനില്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് പറാശാല ബ്ലോക്ക് പ്രസിഡന്റ് ബ്രഹ്മിന് ചന്ദ്രന്,
സേവദാള്‍ നിയോജക മണ്ഡലം പ്രസിഡന്റ് തത്തിയൂര് സുരേന്ദ്രന്, ബ്ലോക്ക് ഭാരവാഹികളായ വടകര ജയന്, മണ്ണൂര്‍ ശ്രീകുമാര്‍, കക്കണം മധു മണ്ണൂര്‍ ഗോപന്, ശ്രീരാഗം ശ്രീകുമാര്‍, തത്തിയൂര് സുഗതന്, ത്യപ്പലവൂര് ജയപ്രകാശ്, ആരാമം മധുസുദനന്‍ നായര്‍, ബിജുലാല്‍ കാക്കണം, കേട്ടയ്ക്കല് മധു, തുളസി ധരന്‍ ആശാരി, കോട്ടയ്ക്കല്‍ വിനോദ്, നിഷാദ് മാരായമുട്ടം , യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വടകര രാജേഷ് പെരുങ്കടവിള ആഷിഷ് , അനുജിത്ത് പെരുങ്കടവിള , അഖില്‍ നിരപ്പില്‍, എന്നിവര്‍ നേതൃത്വം നല്കി.
വെഞ്ഞാറമൂട് : വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പുളിമാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരേറ്റ് ജംഗ്ഷനിൽ പന്തം കൊളുത്തിപ്രകടനം നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.അഹമ്മദ് കബീർ, മണ്ഡലം പ്രസിഡന്റ് എസ്. എസ്. സുമേഷ്, പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുസ്മിത, ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം സി.രുഗ്മിണി അമ്മ, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ജി. രവീന്ദ്രഗോപാൽ, ജനപ്രതിനിധികളായ വി.എസ്. വിപിൻ, എസ്. ശിവപ്രസാദ്, എ. എസ്. ആശ , ബൈജു കരുവള്ളിയാട്, വരദരാജൻ, പ്രശാന്ത് , താഹിർ കാട്ടുംപുറം എന്നിവർ പങ്കെടുത്തു.