ഫോര്‍ട്ട് പോലീസ് കണ്ടെത്തിയത് 30ഓളം സ്മാര്‍ട്ട് ഫോണുകള്‍..!
1486164
Wednesday, December 11, 2024 6:52 AM IST
പേരൂര്‍ക്കട: മൂന്നുമാസത്തിനിടെ വിവിധ കാലയളവുകളിലായി നഷ്ടപ്പെട്ടുപോയ സ്മാര്‍ട്ട്ഫോണുകള്‍ ഫോര്‍ട്ട് പോലീസ് ഉടമസ്ഥരെ കണ്ടെത്തി തിരികെ നല്കി. 30-ഓളം സ്മാര്‍ട്ട് ഫോണുകളാണ് ഇപ്രകാരം തിരികെ നല്‍കിയത്.
സി.ഐ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അഞ്ചുലക്ഷത്തോളം വിലവരുന്ന വിവിധ കമ്പനികളുടെ സ്മാര്‍ട്ട് ഫോണുകളാണ് യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തി നല്‍കിയത്. കിഴക്കേക്കോട്ട, പഴവങ്ങാടി എന്നീ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ക്കും തങ്ങളുടെ സ്മാര്‍ട്ട് ഫോണുകള്‍ നഷ്ടപ്പെട്ടതായി പരാതിയുണ്ടായിരുന്നത്.
മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞവയും അബദ്ധത്തില്‍ ഉടമസ്ഥരില്‍നിന്നു നഷ്ടപ്പെട്ടവയും കടകളില്‍ സെക്കന്‍ഡ് ഹാന്‍ മൊബൈലായി ഉണ്ടായിരുന്നവയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഐ.എം.ഇ.ഐ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഉദ്യമം വിജയിച്ചത്.