മുക്കുപണ്ടം പണയംവച്ചയാൾ പിടിയിൽ
1486174
Wednesday, December 11, 2024 7:04 AM IST
നെടുമങ്ങാട്: മുക്കുപണ്ടം പണയംവച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. വാളിക്കോട് പുളിഞ്ചി ബൈത്തിന്നൂർ മൻസിൽ വാടകയ്ക്ക് താമസിക്കുന്ന നിയാസ് (37) നെയാണ് പോലീസ് അറസ്റ്റുചെയ്തത്. നെടുമങ്ങാട് വാളിക്കോട് മേബർ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ഒമ്ബതിന് ഉച്ചക്ക് 12നായിരുന്നു പ്രതി വള പണയംവയ്ക്കാൻ എത്തിയത്. ജീവനക്കാരോട് വള കൊടുത്ത ശേഷം എത്ര രൂപ കിട്ടും എന്ന് ചോദിച്ചു.
വള കയ്യിൽ വാങ്ങിയപ്പോൾ സംശയം തോന്നിയ ജീവനക്കാരൻ പരിശോധിച്ച് മൂക്കുപണ്ടം ആണെന്ന് മനസിലാക്കി. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.