നേമം സഹകരണ ബാങ്ക് തട്ടിപ്പ് : യൂത്ത് കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി
1486173
Wednesday, December 11, 2024 7:04 AM IST
നേമം: വായ്പ തട്ടിപ്പ് നടന്ന നേമം സഹകരണബാങ്കിലെ അഴിമതിക്കാരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേമം നിയോജക മണ്ഡലം കമ്മിറ്റി ഇന്നലെ വൈകീട്ട് നേമം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കാരയ്ക്കാമണ്ഡപത്ത് നിന്നും ആരംഭിച്ച പ്രകടനം നേമം പോലീസ് സ്റ്റേഷനുമുന്നില്‍ അവസാനിച്ചു.
സ്റ്റേഷനുമുന്നില്‍ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് നേമം ഷജീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ വിപിൻ, വിവേക്, ഗോകുൽ ഹരി , അക്രം അർഷാദ്, രേഷ്മ കോണ്‍ഗ്രസ് നേമം മണ്ഡലം പ്രസിഡന്റ് നേമം രാജന് തുടങ്ങിയവര്‍ പങ്കെടുത്തു.