പ്രതിഷേധ സാഗരം: ഗതാഗത ക്രമീകരണം ഏർപ്പെടുത്തി
1485829
Tuesday, December 10, 2024 6:03 AM IST
തിരുവനന്തപുരം: ദളിത് ആദിവാസി സംയുക്ത സമിതി സംഘടിപ്പിക്കുന്ന പ്രതിഷേധ സാഗരവുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ 9.30 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.
രാജ്ഭവന് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ളറോഡില് ഗതാഗത തടസമുണ്ടായാല്‍ വാഹനങ്ങള്‍വഴി തിരിച്ചുവിടും. ചാക്ക ഭാഗത്തുനിന്നും പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്ആശാന് സ്ക്വയര്‍ ഭാഗത്തും പട്ടം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ മ്യൂസിയം ഭാഗത്തും ആളുകളെ ഇറക്കിയ ശേഷം ചാക്ക-ശംഖുമുഖം റോഡില്‍ ചാക്ക ജംഗ്ഷന് കഴിഞ്ഞു റോഡിന് ഇരുവശങ്ങളിലും, ബൈപ്പാസിൽ ചാക്ക മേല്‍പ്പാലത്തിനു ശേഷം കഴക്കൂട്ടം വരെയുള്ള റോഡിന് ഇരുവശങ്ങളിലും, പേരൂര്‍ക്കട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കവടിയാര്‍ ഭാഗത്ത് ആളുകളെ ഇറക്കിയശേഷം ആറ്റുകാല്‍ ക്ഷേത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിലും ഗതാഗതത്തിനു തടസമുണ്ടാകാത്ത വിധത്തില്‍ വാഹനങ്ങൾ നിർത്തിയിടണം.
പട്ടം ഭാഗത്തുനിന്നും പ്രവര്‍ത്തകരുമായി രാവിലെ ഒന്‍പതുമണിവരെ വരുന്ന വാഹനങ്ങള്മ്യൂസിയം ഭാഗത്ത് ആളുകളെ ഇറക്കി പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്ക് പോകണം.