പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
1486350
Thursday, December 12, 2024 2:30 AM IST
നെടുമങ്ങാട്: ആര്യനാട് പൊട്ടൻചിറ വിഷ്ണു നഗർ കുടുംബശ്രീയുടെ ലിങ്കേജ് വായ്പ തട്ടിയെടുത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല കെപിസിസി സെക്രട്ടറി ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പുളിമൂട്ടിൽ ബി. രാജീവൻ അധ്യക്ഷത വഹിച്ചു.
മണ്ണാറം പ്രദീപ്, കോൺഗ്രസ് നേതാക്കളായ കെ. ഉവൈസ് ഖാൻ, സി.ആർ. ഉദയകുമാർ,കെ.കെ. രതീഷ്, ഇന്ദുലേഖ, എസ്.കെ. രാഹുൽ, എ.എം. ഷാജി, ടി. ബാലചന്ദ്രൻ, ഷീല, വേണുഗോപാൽ, സി. സോമൻ നായർ, പഞ്ചായത്തംഗങ്ങൾ, കോൺഗ്രസ് ബ്ലോക്ക്- മണ്ഡലം ഭാരവാഹികൾ, വാർഡ്-ബൂത്ത് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.