കാറുകൾ കൂട്ടിയിടിച്ച് അപകടം
1486170
Wednesday, December 11, 2024 7:04 AM IST
പേരൂര്‍ക്കട: കവടിയാര്‍-വെള്ളയമ്പലം റോഡില്‍ രാജ്ഭവനു മുന്നിലുണ്ടായ അപകടത്തില്‍ രണ്ടു കാറുകള്‍ തകര്‍ന്നു. കഴിഞ്ഞദിവസം പുലർച്ചെ ഒന്നിനായിരുന്നു അപകടം.
ഇരുകാറുകളും കവടിയാറില്‍ നിന്നു വെള്ളയമ്പലം ഭാഗത്തേക്ക് പോകുകയായിരുന്നു. നിയന്ത്രണംവിട്ട മാരുതി കാര്‍ മുന്നില്‍ പോകുകയായിരുന്ന ഹോണ്ട കാറില്‍ ഇടിക്കുകയായിരുന്നു.
ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഹോണ്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്.
കാറിന്റെ ബോണറ്റിന്റെ പകുതിയോളം തകര്‍ന്നിട്ടുണ്ട്. ഇടിയെത്തുടര്‍ന്ന് വീണ്ടും നിയന്ത്രണം നഷ്ടപ്പെട്ട മാരുതി കാര്‍ രാജ്ഭവന്റെ മതിലിലിട്ച്ച് നിന്നു. ഇരു വാഹനത്തിലും സഞ്ചരിച്ചിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പരിക്കേറ്റവരെ ആശുപത്രിയിലേക്കുമാറ്റി. ഒരാഴ്ച മുമ്പ് വെള്ളയമ്പലം ജംഗ്ഷനില്‍ നിയന്ത്രണം നഷ്ടപ്പെട്ട മഹീന്ദ്ര ജീപ്പ് ഇലക്ട്രിക് പോസ്റ്റ് തകര്‍ത്തശേഷം നടപ്പാതയിലേക്ക് നിരങ്ങിനീങ്ങിയിരുന്നു.