ഉമ്മൻചാണ്ടി സാന്ത്വനസ്പർശം വീൽചെയർ നൽകി
1486351
Thursday, December 12, 2024 2:30 AM IST
നേമം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സാന്ത്വന സ് പർശത്തിന്റെ ഭാഗമായി കരുമം മധുപാലം ചെറുകരക്ഷേത്രത്തിനു സമീപമുള്ള ബീന മോളിക്ക് നേമം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പ്രസിഡന്റ് കെ.പി. അജിത് ലാൽ വീൽചെയർ കൈമാറി.
പാപ്പനംകോട് മണ്ഡലം പ്രസിഡന്റ് ജയ്മോഹൻ വാർഡ് പ്രസിഡന്റ് വിഷ്ണുദീപു, കെ. ശശിധരൻ നായർ, മുരളീധരൻ നായർ, രാജീവ്, ബിന്ദു കുമാർ, മനോഹരൻ, അശോകൻ, സുനിൽ ശരത്, ചെറുകര ക്ഷേത്രം പ്രസിഡന്റ് മനോജ് എന്നിവർ പങ്കെടുത്തു