കെസിസി പാറശാല സോണ്‍ ക്രിസ്മസ് ആഘോഷിച്ചു
1486363
Thursday, December 12, 2024 2:30 AM IST
പാറശാല: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പാറശാല സോണ്‍ കമ്മിറ്റി വൈദികര്‍ക്കായി പരശുവയ്ക്കല്‍ സിഎസ്ഐ സഭയില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷങ്ങള്‍ ബൈബിള്‍ ഫെയ്ത് മിഷന് ബിഷപ് ഡോ. സെല്‍വദാസ് പ്രമോദ് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി സോണ്‍ പ്രസിഡന്റ് ഫാ. ബിജി മാത്യു മുഖ്യസന്ദേശം നല്കി.
പരശുവയ്ക്കല്‍ ഡിസ്ട്രിക്ട് ചെയര്മാന് ഫാ. എം.എന്‍. പോള്‍രാജ് അധ്യക്ഷത വഹിച്ചു. കെസിസി ക്ലര്‍ജി കമ്മീഷന് ചെയര്മാന് ഫാ. എ.ആര്. നോബിള്‍, ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ നിയുക്തബിഷപ്പ് ഫാ. സുന്ദര്‍രാജ്, കെസിസി മുന്‍ ട്രഷറര്‍ ഫാ. ഡോ. എല്‍.ടി. പവിത്രസിംഗ്, സോണ്‍ പ്രസിഡന്റ് ഫാ. ടി. ദേവപ്രസാദ്, സെക്രട്ടറി ഫാ. അരുള്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.