ചാങ്ങ സെന്റ് മേരീസ് എൽപി സ്കൂളിൽ കുട്ടികളുടെ പാർക്ക്
1486358
Thursday, December 12, 2024 2:30 AM IST
നെടുമങ്ങാട്: ചാങ്ങ സെന്റ് മേരീസ് എൽപി സ്കൂളിൽ പിടിഎ കമ്മിറ്റിയുടെ ശ്രമഫലമായി നിർമിച്ച കുട്ടികളുടെ പാർക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജലക്ഷമി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷിബു ജോസ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ, വാർഡ് അംഗം അനിത, നെയ്യാറ്റിൻകര രൂപത കോർപറേറ്റ് മാനേജർ ഫാ. ജോസഫ് അനിൽ, പ്രഥമാധ്യാപിക ജെസി, മുൻ പ്രഥമാധ്യാപിക ബീന എന്നിവർ സംസാരിച്ചു.