കടല്‍ക്കാഴ്ചകളുടെ വിസ്മയ ലോകമൊരുക്കി മറൈന്‍ വേള്‍ഡ്
1486162
Wednesday, December 11, 2024 6:52 AM IST
തിരുവനന്തപുരം: മറൈന്‍ അക്വേറിയത്തിന്റെ വിശാലലോകം 13നു വൈകുന്നേരം ആറിനു കഴക്കൂട്ടം ടെക്നോ പാര്ക്കിന് എതിര്‍വശത്തെ രാജധാനി മൈതാനിയില്‍ ചലച്ചിത്രതാരം ഭാവന ഉദ്ഘാടനം ചെയ്യും. 10 കോടി രൂപ മുതല്‍മുടക്കി ഒരുക്കിയിരിക്കുന്ന കടലിനടിയിലെ കാഴ്ചകളില്‍ വിവിധയിനം മത്സ്യങ്ങളും മറ്റു ജലജീവികളുമുണ്ട്.
കേട്ടറിവു മാത്രമുള്ള പല മത്സ്യങ്ങളെയും കൈയെത്തും ദൂരത്തു കാണാനാകും. കടലിനടിയിലെ ഒരു ഗുഹയിലൂടെ സഞ്ചരിക്കുന്ന പ്രതീതി സമ്മാനിക്കുന്ന കൂറ്റൺ ടണലുകളാണു മറൈൻ അക്വൈറിയത്തിന്റെ സവിശേഷത.
150 രൂപയാ ണു ടിക്കറ്റ് നിരക്ക്. മേലധികാരികളുടെ അനുമതിയോടെ ബാച്ചായിവരുന്ന സ്കൂള്‍കുട്ടികള്‍ക്ക് 50 ശതമാനം ഇളവും ലഭ്യമാണ്. പ്രവൃത്തി ദിനങ്ങളില്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി ഒന്പതുവരെയും അവധിദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി ഒന്‍പതു വരെയുമാണ് പ്രദര്‍ശനം നടക്കുകയെന്നു പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഡയറക്ടര്‍മാരായ ഫയാസ് റഹ്മാന്, മാര്‍ക്കറ്റിംഗ് ഹെഡ് സിദ്ദിഖ് കറുകപ്പള്ളി എന്നിവര്‍ പറഞ്ഞു.