സിപിഎം-ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍
1486365
Thursday, December 12, 2024 2:30 AM IST
തിരുവനന്തപുരം: പാറശാല നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട അമ്പൂരി സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും സിഐടിയു മേഖലാ സെക്രട്ടറിയുമായ കണ്ണന്നൂര്‍ ബിനുവും ഡിവൈഎഫ്ഐ തേമ്പാമൂട് മേഖല സെക്രട്ടറി സുജിത് നാഗരുകുഴിയും ബിജെപി പ്രാദേശിക നേതാവായ ശ്രീലാലും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഡിസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് പാലോട് രവി മൂന്നുപേരെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു. നെയ്യാറ്റിന്‍കര സനല്‍, ചെമ്പഴന്തി അനില്‍, ഷാനവാസ് ആനക്കുഴി, സുധീര്‍ഷാ പാലോട്, പി.എ. എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.