പൂന്തോട്ട പരിപാലനം പരാജയം
1486357
Thursday, December 12, 2024 2:30 AM IST
പേരൂര്‍ക്കട: രാജവീഥി എന്നറിയപ്പെടുന്ന കവടിയാര്‍-വെള്ളയമ്പലം റോഡില്‍ പൂന്തോട്ടപരിപാലനം പേരിലൊതുങ്ങുന്നതായി ആക്ഷേപം. കവടിയാര്‍ പെട്രോള്‍ പമ്പുമുതല്‍ 200 മീറ്ററോളം ഭാഗത്തെ പൂന്തോട്ട പരിപാലനമാണ് പേരിലൊതുങ്ങിയത്. റോഡുകളെ വിഭജിക്കുന്ന ഡിവൈഡറിനുള്ളില്‍ മണ്ണുനിറച്ച് പൂന്തോട്ടം ഒരുക്കുകയും ഇവിടെ ചെടികള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കുറച്ചുനാളായി ഇതുനിലയ്ക്കുകയാണ്. ഡിവൈഡറിനുള്ളിലെ ഇരുമ്പുവേലികള്‍ ഇളകിയ നിലയിലും ചെടികള്‍ ഇളക്കിമാറ്റിയനിലയിലും ചിലത് ഒടിഞ്ഞുവീണ നിലയിലുമാണിപ്പോൾ. കവടിയാറില്‍ രാജ്ഭവന് ഏതാനും മീറ്ററുകള്‍ മുന്നേവരെ ഡിവൈഡറുകളിലെ പൂന്തോട്ടം നയനാനന്ദകരമാണ്. ഇതു യഥാവിധി സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ചെടികള്‍ക്ക് വെള്ളം ഒഴിക്കുക, മണ്ണിളക്കുക, കളകള്‍ നീക്കുക, സംരക്ഷണവേലി സ്ഥാപിക്കുക എന്നിവയെല്ലാം കൃത്യമായി പാലിക്കേണ്ടതുണ്ട്.