മത്സ്യവിത്ത് നിക്ഷേപം ഉദ്ഘാടനം
1486355
Thursday, December 12, 2024 2:30 AM IST
നെടുമങ്ങാട്: നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്നു നടപ്പാക്കുന്ന പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സിന്ധു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. അജിത, കൗൺസിലർമാരായ റഫീഖ്, സജിത, ഷീജ, ഫിഷറീസ് ഉദ്യോഗസ്ഥരായ മിനി കെ. നായർ, ബദറുന്നിസ എന്നിവർ പങ്കെടുത്തു.