തിരുവനന്തപുരം സ്വദേശി മസ്ക്കറ്റിൽ മരിച്ച നിലയിൽ
1486310
Wednesday, December 11, 2024 10:36 PM IST
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ പ്രവാസിയെ മസ്ക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര മണ്ണമ്പൂര്മൂഴി നടയില്‍ രോഹിണി നിവാസില്‍ അനില്‍കുമാറി(41)നെയാണ് റൂമില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് വര്‍ഷമായി മസ്കറ്റിലെ നിര്‍മാണ കമ്പനിയില്‍ കമ്പികെട്ട് ജോലിചെയ്തു വരികയായിരുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് കൃത്യമായി ശമ്പളം ലഭിക്കാത്തതിനെതുടർന്നുണ്ടായ പ്രായാസത്തിൽ ജീവനൊടുക്കിയതാണെന്ന് കമ്പനി ഫോര്മാന് ഫോണിലൂടെ വീട്ടില്‍ അറിയിച്ചിട്ടുണ്ട്.
ഭാര്യയും രണ്ടു കുഞ്ഞുങ്ങ ളും മാത്രമാണ് വീട്ടില്‍ ഉള്ളത്. ഭാര്യ സൗമ്യ തൊഴിലുറപ്പ് ജോലിക്കാരിയാണ്. മക്കള്‍: നവമി (12) ദക്ഷിത് (6). പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം നാട്ടിന് എത്തിക്കുവാന്‍ കുടുംബത്തിനുമേൽ കന്പനി സമർദ്ദം ചെലുത്തുന്നതായി അനില്‍കുമാറിന്റെ ഇളയച്ഛന് രാജേന്ദ്രന് പറഞ്ഞു.