പേരൂര്‍ക്കടയില്‍ പൈപ്പ്പൊട്ടി ജലം പാഴാകുന്നു
1486172
Wednesday, December 11, 2024 7:04 AM IST
പേരൂര്‍ക്കട: വഴയിലയില്‍ നിന്നു പേരൂര്‍ക്കടയിലേക്കു പോകുന്ന റോഡില്‍ പഴയ ഇലക്ട്രിസിറ്റി ഓഫീസിനു സമീപം റോഡില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നു. നടപ്പാതയോട് ചേര്‍ന്ന് ടാറിനു മുകളിലൂടെയാണ് ജലം പാഴാകുന്നത്. പേരൂര്‍ക്കട വാട്ടര്‍അഥോറിറ്റി സെക്ഷന്‍ കീഴിലാണ് പ്രദേശം. ദിവസങ്ങൾക്കു മുന്നേ പേരൂര്‍ക്കട-കുടപ്പനക്കുന്ന് റോഡില്‍ പ്രധാന പൈപ്പ് പൊട്ടി ദിവസങ്ങളോളം ജലവിതരണം തടസപ്പെട്ടിരുന്നു.
പ്രശ്നം പരിശോധിച്ച് പ്രധാന പൈപ്പിലാണ് ചോര്‍ച്ചയുണ്ടായതെങ്കില്‍ അടിയന്തരമായി പരിഹാരം ഉണ്ടാക്കുമെന്നു വാട്ടര്‍അഥോറിറ്റി പേരൂര്‍ക്കട സെക്ഷന്‍ എഇ വ്യക്തമാക്കി.