സുസ്ഥിര വികസനം: ജൈവവൈവിധ്യ സംരക്ഷണം പ്രധാനമെന്നു മന്ത്രി
1486367
Thursday, December 12, 2024 2:30 AM IST
തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ സുസ്ഥിര വികസനത്തിന് ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം പ്രധാനമാണെന്നും അതിലേക്കായി സർക്കാരിന്റെ ഗൗരവമായ ഇടപെടലുകൾ തുടർന്നും ഉണ്ടാവുമെന്നും മന്ത്രി എം.ബി. രാജേഷ്. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ പഞ്ചായത്തുകളിലെ ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികൾ തയാറാക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാംഭാഗം മന്ത്രി പ്രകാശനം ചെയ്തു.
മാറ്റങ്ങൾക്കനുസരിച്ചുള്ള ഇടപെടൽ സാധ്യമാക്കുന്നതിൽ ജൈവവൈവിധ്യ ബോ ർഡ് സമയബന്ധിതമായി പുതുക്കുന്ന പഠനങ്ങളും വികസന കർമപദ്ധതി രേഖകളും സഹായകമാണെന്നും മന്ത്രി പറഞ്ഞു. ജൈവവൈവിധ്യ മാനേജ് മെന്റ് കമ്മിറ്റികളുടെ കൺവീനർമാർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.