വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
1486309
Wednesday, December 11, 2024 10:36 PM IST
പൂന്തുറ: ചേരിയാമുട്ടത്ത് മത്സ്യബന്ധനത്തിനിടെ വളളം തിരയില്‍പ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരണപ്പെട്ടു. പൂന്തുറ സ്വദേശി വിന്‍സെന്റ് (58 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അലക്സാണ്ടര്‍ , വര്‍ഗീസ് , മജു എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടുകൂടി പൂന്തുറ ചേരിയാമുട്ടാത്തായിരുന്നു അപകടം.
ശക്തമായ തിരയില്‍പ്പെട്ട് വളളം മറിയുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും വിന്‍സന്റിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അലക്സാണ്ടറുടെ ഉടമസ്ഥതയിലുളള വളളമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിൽ വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് കേസെടുത്തു. വിന്‍സെന്റിന്റെ ഭാര്യ: ത്രേസി. മക്കള്‍: മിനി , മുത്തപ്പന് , ഷൈനി. മരുമക്കള്‍: വില്സന് , റീന.