ഓട്ടോയുടെ ടയർ മോഷണം; പ്രതി പിടിയിൽ
1486171
Wednesday, December 11, 2024 7:04 AM IST
നെടുമങ്ങാട് : മരുതിനകം പ്രീമിയം യൂസ്ഡ് ടയർ എന്ന സ്ഥാപനത്തിൽ നിന്നും ഓട്ടോറിക്ഷയുടെ ടയർ മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി. പേരൂർക്കട കവല്ലൂർ എസ്എൻ മൻസലിൽ നിന്നും വട്ടിയൂർക്കാവ് കവലയൂർ വിശാന്തലയം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് നാസ്(32) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു കേസിനാസ്പദമായ സംഭവം. ടയർവാങ്ങാനെന്ന വ്യാജേനയായിരുന്നു പ്രതി ആദ്യം കടയിലേക്ക് എത്തിയത്. എന്നാൽ ജീവനക്കാരൻ ഭക്ഷണം കഴിക്കാൻ പുറത്തുപോയിരുന്ന സമയമായിരുന്നു. ജീവനക്കാരൻ എത്തിയപ്പോഴേക്കും പ്രതി കടയിലുണ്ടായിരുന്ന ടയറുമായി ഓട്ടോയിൽ രക്ഷപ്പെടുകയായിരുന്നു.
ഇയാൾക്ക് നെടുമങ്ങാട്, മ്യൂസിയം, വട്ടിയൂർക്കാവ്, പാലോട്, മെഡിക്കൽ കോളജ്, കിളിമാനൂർ എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.