വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
1460551
Friday, October 11, 2024 6:36 AM IST
നെടുമങ്ങാട് : വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പുല്ലമ്പാറ വില്ലേജിൽ കൂനൻവേങ്ങ വയ്യങ്കാവ് വിടി ഹൗസിൽ .(27)നെ യാണ് അറസ്റ്റ് ചെയ്തത്.
വീടിനു സമീപം മദ്യപിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് വീട്ടമ്മയെ പ്രതി വീട്ടിൽ അതിക്രമിച്ചുകയറി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത്. എട്ടിന് പുലർച്ചെയായിരുന്നു സംഭവം.
സംഭവശേഷം പ്രതി ഒളിവിൽ പോയ പ്രതിയുടെ ബന്ധുക്കളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.