ഫണ്ടിന്റെ കുറവ് അറ്റകുറ്റപ്പണികളെ ബാധിക്കുന്നെന്ന്
1460521
Friday, October 11, 2024 6:20 AM IST
തിരുവനന്തപുരം: റോഡുകളിലെ കുഴികൾ അടയ്ക്കുന്നതിനും മറ്റ് അടിയന്തിര അറ്റകുറ്റ പണികൾ നടത്തുന്നതിനും വേണ്ടി ഏർപ്പെടുത്തിയ റണ്ണിംഗ് കോൺട്രാക്ട് പ്രവർത്തികൾ പോലും ഫണ്ടിന്റെ കുറവുമൂലം പൂർണമാക്കാൻ കഴിയുന്നില്ലെന്നു കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ.
ഇപ്പോൾ നടന്നു വരുന്ന റണ്ണിംഗ് കോൺട്രാക്ട് പണികളിൽ മിക്കതിന്റെയും കരാർതുകയ്ക്കുള്ള പണികൾ പൂർത്തിയായി. എങ്കിലും തുടർന്നു പണികൾ ചെയ്യിക്കാൻ ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുകയാണ്. ഭരണാനുമതിയ്ക്കപ്പുറം പണികൾ ചെയ്താൽ കരാറുകാർക്ക് പണം കിട്ടില്ല.
നവംബർ പകുതിക്ക് മുൻപ് പൂർത്തിയാക്കേണ്ട ശബരിമല റോഡുകളുടെ അറ്റകുറ്റപണികൾക്കുള്ള ഭരണാനുമതി ഇതുവരെ നൽകിയിട്ടില്ല.
റോഡ് അറ്റകുറ്റ പണികൾക്കായി അടിയന്തിരമായി 500 കോടി രൂപയെങ്കിലും സർക്കാർ അനുവദിക്കുന്നില്ലെങ്കിൽ കുഴികളുടെ എണ്ണവും വലുപ്പവും വർധിക്കുമെന്നും ദേശീയ പാത 66ലെ നിർമാണ പ്രവർത്തികളിൽ വാഹന യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ദേശീയപാത അഥോറിറ്റി ഉടൻ ഇടപെടണമെന്നും കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.