പെരുങ്കടവിള മാര്‍ക്കറ്റിലെ മാലിന്യം നീക്കം ചെയ്തു
1458337
Wednesday, October 2, 2024 6:35 AM IST
വെള്ളറട: പ്രതിഷേധം ശക്തമായതോടെ പെരുങ്കടവിള മാര്‍ക്കറ്റില്‍ നിന്നും അധികൃതർ ഇടപെട്ട് മാലിന്യം നീക്കംചെയ്തു.
മാലിന്യം കൃത്യമായി നീക്കം ചെയ്യാതായതോടെ കച്ചവടക്കാരും പ്രദേശവാസികളും ബുദ്ധിമുട്ടിലായിരുന്നു. പരാതികൾ നൽകിയിട്ടും പരിഹാരം ഉണ്ടാകാതെ വന്നതേടെ കോൺഗ്രസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു.
മാലിന്യം ഉടനടി നീക്കംചെയ്യാമെന്ന അധികൃതരുടെ രേഖാമൂലമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.