സ്കൂട്ടർ തട്ടി പരിക്കേറ്റ സ്ത്രീ മരിച്ചു
1458163
Tuesday, October 1, 2024 10:36 PM IST
പൂവാർ: സ്കൂട്ടർ തട്ടി വീണ് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. നെല്ലിമൂട് സനൽ നിവാസിൽ മാധവന്റെ ഭാര്യ ആർ.കമലം (72) ആണ് മെഡിക്കൽ കോളജ് ആശുപ്രതിയിൽ മരിച്ചത്. സംസ്കാരം ഇന്ന്.
ഞായറാഴ്ച രാത്രി എട്ടരയോടെ നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിനുസമീപത്തായിരുന്നു അപകടം. മക്കൾ: സനൽ,സുഗന്ധി മരുമക്കൾ ലത, മണിയൻ. നെയ്യാറ്റിൻകര പോലീസ് കേസെടുത്തു.