തട്ടിപ്പ്: റവന്യു ഉദ്യോഗസ്ഥരെ കഠിന തടവിനു ശിക്ഷിച്ചു
1458019
Tuesday, October 1, 2024 6:18 AM IST
തിരുവനന്തപുരം: കേശവദാസപുരംപട്ടം ഹൈവേ വികസനത്തിൽ വ്യാജ രേഖ ചമച്ച് 12,60, 910 രൂപ വെട്ടിച്ചതിന് അന്നത്തെ നാഷണൽ ഹൈവേ ഭൂമി ഏറ്റെടുക്കൽ തഹസീൽദാറായിരുന്ന ദിവാകരൻ പിള്ളയെയും കവടിയാർ വില്ലേജ് അസിസ്റ്റന്റായിരുന്ന എസ്. രാജഗോപാലിനെയും തിരുവനന്തപുരം വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു.
തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് മുൻ ഡിവൈഎസ്പിയായിരുന്ന രാജേന്ദ്രൻ രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടറായിരുന്ന ഉജ്ജ്വൽ കുമാറാണ് അന്വേഷണം നടത്തിയത്. മുൻ ഡിവൈഎസ്പിയും നിലവിലെ ഇന്റലിജൻസ് വിഭാഗം സൂപ്രണ്ടുമായ ആർ. മഹേഷ് കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.