നെടുമങ്ങാട് : കിഴക്കേകോട്ട നിന്നും രാവിലെ 5.10 ന് വട്ടപ്പാറ - വെമ്പായം വഴി തേക്കടയിലേയ്ക്കും തിരിച്ച് 6.10ന് തേക്കടയില്‍ നിന്നും ചിറമുക്ക് - വട്ടപ്പാറ വഴി കിഴക്കേകോട്ടയിലേയ്ക്ക് തിങ്കളാഴ്ച മുതൽ പുതിയ ഇലക്ട്രിക് ബസ് സര്‍വീസ് കെഎസ്ആര്‍ടിസി ആരംഭിക്കുമെന്ന് മന്ത്രി ജി. ആര്. അനില്‍ അറിയിച്ചു.
നിലവില്‍ രാവിലെ 6.30 നാണ് കിഴക്കേകോട്ടയില്‍ നിന്നും തേക്കടയിലേയ്ക്ക് സർവീസ് തുടങ്ങുന്നത്. നിലവിൽ നാല് ട്രിപ്പുകൾ മാത്രമാണുള്ളത്.