ആയുര്‍വേദ കഷായത്തില്‍ ചത്ത പല്ലി
1454991
Saturday, September 21, 2024 6:46 AM IST
വെള്ളറട: ആര്യങ്കോട് പഞ്ചായത്തിലെ കുറ്റിയായണിക്കാട് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ഡിസ്പെന്സറിയില് നിന്നു ലഭിച്ച മരുന്നില്‍ ചത്ത പല്ലി കിടന്നതായി പരാതി.
മുക്കോലവിള അനഘ ഭവനില്‍ വസന്തയ്ക്ക് ബുധനാഴ്ചയാണ് ഡിസ്പെന്സറിയില് നിന്നു കൊടുത്ത കുപ്പിയിലാണ് പല്ലിയെ കണ്ടത്. 100 മില്ലി മരുന്ന് മറ്റൊരു കുപ്പിയില്‍ നിന്നു പകര്‍ന്നു നല്കിയതായിരുന്നു.
ഒഴിഞ്ഞുകിടന്ന കുപ്പിയില്‍ പല്ലി ഇരുന്നതാകാമെന്നാണ് അധികൃതര്‍ പറയുന്നത്. ഇനി മുതല്‍ മരുന്ന് പൊട്ടിച്ച് പകര്‍ന്നു നല്‍കില്ലെന്നും സീല്‍ പൊട്ടിക്കാതെ തന്നെ വിതരണം ചെയ്യുമെന്നും ഡോക്ടര്‍ പറഞ്ഞു.