തിരുവനന്തപുരം: പട്ടം സെന്റ്മേരീസ് ടീച്ചേർസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ 2003-2005 ബാച്ചിലെ പൂർവവിദ്യാർഥിസംഗമവും ഗുരുവന്ദനവും 19ന് ടിടിഐൽ നടന്നു.
പ്രിൻസിപ്പൽ അനുലേഖ പൂർവ വിദ്യാർഥി സംഗമവും ഗുരുവന്ദനവും ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചു.
സ്ഥാപനത്തിലെ പ്രിൻസിപ്പൽമാരായിരുന്ന പി. ആംബ്രോസ്, വിജയൻ നായർ, സെന്റ്മേരീസ് ഹൈ സ്കൂളിൽ ഹെഡ്മിസ്ട്രസ് ആയി വിരമിച്ച ആശ ആനി ജോർജ് എന്നീ മുൻ അധ്യാപകരെയും ഇപ്പോഴത്തെ പ്രിൻസിപ്പൽ അനുലേഖയെയും ചടങ്ങിൽ ആദരിച്ചു.