വെള്ളറട പോലീസ് സ്റ്റേഷനില്‍ ഓണാഘോഷം സംഘടിപ്പിച്ചു
1453567
Sunday, September 15, 2024 6:16 AM IST
വെള്ളറട: വെള്ളറട പോലീസ് സ്റ്റേഷനില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ അത്തപ്പൂക്കളമിട്ടു.
സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരും അവരുടെ കുടുംബാംഗങ്ങളും ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തു. സബ് ഇന്‍സ്പെക്ടര്‍ റസല്‍ രാജിന്റെ അധ്യക്ഷതയില്‍ കൂടിയ ഓണാഘോഷം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു.
പോലീസ് സേനാ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ പ്രദീപ് സ്വാഗതവും, ദീപു നന്ദിയും പറഞ്ഞു.