പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ബിജെപി ബഹിഷ്കരിക്കുമ്പോൾ അദ്ദേഹത്തിനൊപ്പം പരിപാടിയിൽ പങ്കെടുത്ത് പാലക്കാട് നഗരസഭ ചെയർപേഴ്സൺ. നഗരത്തിലെ സ്റ്റേഡിയം ബൈപാസ് റോഡ് ഉദ്ഘാടനത്തിലാണ് ബിജെപി ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്.
എംഎൽഎ പങ്കെടുക്കുമെന്ന് അറിഞ്ഞിട്ട് തന്നെയാണ് ചെയർപേഴ്സണും എത്തിയതെന്നാണ് സൂചന. പൊതു പരിപാടികളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കില്ലെന്ന് ബിജെപിയും സിപിഎമ്മും നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് അദ്ദേഹം ചില പരിപാടികളിൽ രഹസ്യമായി പങ്കെടുത്തിരുന്നു.
പിരായിരി പഞ്ചായത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത പൂഴിക്കുന്നം റോഡ് ഉദ്ഘാടനത്തിനെത്തിയ എംഎൽഎയെ ബിജെപി, ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞിരുന്നു.
Tags : road inauguration ceremony palakkad rahul mamkootathil mla