x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

എന്‍എസ്എസ് ശരിദൂരം സിപിഎമ്മിനൊപ്പമല്ല, ആ വെള്ളം വാങ്ങി വച്ചാൽ മതി: ചെന്നിത്തല


Published: September 28, 2025 02:53 PM IST | Updated: September 28, 2025 02:53 PM IST

തിരുവനന്തപുരം: ശബരിമല നിഷയത്തിൽ എൽഡിഎഫ് സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിനൊപ്പമല്ല എന്‍എസ്എസ് ശരിദൂരമെന്നും ആ വെള്ളം അവരങ്ങ് വാങ്ങിവച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തിൽ ഗവൺമെന്‍റ് എടുത്ത നിലപാടിനൊപ്പം നിൽക്കുന്നു എന്നാണ് എൻഎസ്എസ് പറഞ്ഞത് അത് അങ്ങനെ ആയിക്കോട്ടെ സമദൂരത്തിൽ മാറ്റമില്ലെന്ന് പറഞ്ഞു. പിന്നെ എന്താണ് നിലപാട് മാറ്റം? ശബരിമല വിഷയത്തിൽ ഗവൺമെന്‍റിന് ഒപ്പം നിന്നു. അതുകൊണ്ട് എൻഎസ്എസിന്‍റെ നിലപാട് ഇടതുപക്ഷത്തിനൊപ്പം എന്ന് പറയുന്നതിൽ അർഥമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ആഗോള അയ്യപ്പ സംഗമത്തിലെ യുഡിഎഫ് നിലപാട് ആലോചിച്ച് എടുത്തതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺക്ലേവ് നടത്തുന്നതുപോലെ സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തിയതിനെയാണ് എതിർത്തത്. യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ കൊടുത്ത അഫഡവിറ്റ് സര്‍ക്കാര്‍ തിരുത്തുമോയെന്ന് അദ്ദേഹം ചോദിച്ചു.

Tags : Ramesh Chennithala NSS CPIM

Recent News

Up