കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെ കൈയേറ്റം ചെയ്ത് നാട്ടുകാർ. പെരിങ്ങത്തൂർ കരിയാട് വച്ചാണ് സംഭവം.
പെരിങ്ങത്തൂരിൽ അംഗൻവാടി ഉദ്ഘാടനത്തിനായാണ് എംഎൽഎ എത്തിയത്. ഇതിനിടെ മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ച് നാട്ടുകാർ തടിച്ചുകൂടി.
സ്ത്രീകളും പുരുഷന്മാരും ഉൾപ്പടെയുള്ള പ്രതിഷേധക്കാർക്കിടയിലൂടെ നടന്നുപോകുകയായിരുന്ന എംഎൽഎയെ നാട്ടുകാർ ദേഹോപദ്രവം ചെയ്യാൻ ശ്രമിച്ചു.
പ്രദേശത്ത് ഒരു ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ട് നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇത്തരമൊരു പ്രശ്നം അറിയിച്ചിട്ടും പ്രതിഷേധത്തെ വേണ്ടവിധം എംഎൽഎ പരിഗണിച്ചില്ല എന്നതായിരുന്നു നാട്ടുകാരുടെ പ്രധാന ആരോപണം.
Tags : k.p.Mohanan mla protest