കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ഐജി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.
സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. പോലീസും പ്രവര്‍ത്തകരുമായി ഉന്തുംതള്ളുമുണ്ടായി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടെങ്കിലും സംഘര്‍ഷത്തിന് പരിഹാരമായില്ല. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിൽ പോലീസ് ഇടപെട്ടു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കിയെങ്കിലും പ്രവര്‍ത്തകര്‍ സ്ഥലത്ത് തുടരുകയാണ്.
അതേസമയം, മട്ടാഞ്ചേരിയിൽ ദേഹത്ത് കരി ഓയിൽ ഒഴിച്ച് കോൺഗ്രസ് പ്രതിഷേധിച്ചു. മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുന്ന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടി ഇന്ന് കൊച്ചിയിൽ നടക്കുന്നുണ്ട്. കൊച്ചി വാട്ടര്‍ മെട്രോ ടെര്‍മിനൽ ഉദ്ഘാടന വേദിയിലേക്ക് റോഡ് മാര്‍ഗമാണ് മുഖ്യമന്ത്രി എത്തുക. ഈ വഴിയിലാണ് യൂത്ത് കോണ്‍ഗ്രസ് ദേഹത്ത് കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചത്.
Tags : Kozhikodu igoffice protest