ആലപ്പുഴ: അരൂരിൽ ഗതാഗത കുരുക്കിൽപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. അരൂർ ക്ഷേത്രം കവലയ്ക്കും അരൂർ ജംഗ്ഷനും ഇടയിലുള്ള ഗതാഗതക്കുരുക്കിലാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പെട്ടത്.
ആലപ്പുഴയിലെ പരിപാടികൾ കഴിഞ്ഞ് എറണാകുളത്തേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി. പോലീസ് ഏറെ പണിപ്പെട്ടാണ് ചരക്കു വാഹനങ്ങൾക്കിടയിലൂടെ മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിട്ടത്.
Tags : Chief minister Traffic block