ഡൽഹി: കേരളമടക്കം 12 സംസ്ഥാനങ്ങളിൽ ഇന്നു തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ തുടങ്ങുന്നു.
ഇന്നലെ അർധരാത്രി മുതൽ നിലവിലെ വോട്ടർപട്ടിക മരവിപ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. അടുത്ത ചൊവ്വാഴ്ച മുതലാണ് പരിഷ്കരണ പ്രക്രിയയുടെ ജോലികൾ തുടങ്ങുക. ആധാർ കാർഡ് അടക്കം 12 തിരിച്ചറിയൽ രേഖകൾ പരിഗണിക്കും.
വോട്ടർപട്ടിക വ്യത്യസ്തമായതിനാൽ നിശ്ചിത സമയത്തുതന്നെ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താൻ തടസമില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സൂചിപ്പിച്ചു. നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർപട്ടിക മാത്രമാണു മരവിപ്പിച്ചത്. പുതുക്കിയ അന്തിമ വോട്ടർപട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.ഡിസംബർ ഒന്പതിന് കരട് പട്ടിക പ്രസിദ്ധീകരിക്കും.
ഒരു അപ്പീൽ പോലുമില്ലാതെ ബിഹാറിലെ എസ്ഐആർ പൂർത്തിയാക്കിയെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു. യോഗ്യതയുള്ള ഒരു വോട്ടറെയും ഒഴിവാക്കിയിട്ടില്ലെന്നും യോഗ്യതയിത്ത ഒരു വോട്ടറെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും എസ്ഐആർ ഉറപ്പാക്കുമെന്നു അദ്ദേഹം അവകാശപ്പെട്ടു.
എസ്ഐആർ ഷെഡ്യൂൾ
പരിശീലനം/ അച്ചടി : ഇന്നു മുതൽ നവംബർ മൂന്നു വരെ
വീടുവീടാന്തരമുള്ള എന്യൂമെറേഷൻ : നവംബർ നാലുമുതൽ ഡിസംബർ
നാലുവരെ
കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം: ഡിസംബർ ഒന്പത്
പരാതികളും എതിർപ്പുകളും : ഡിസംബർ ഒന്പതുമുതൽ ജനുവരി എട്ടുവരെ
പരാതി കേൾക്കൽ,പരിശോധന : ഡിസംബർ ഒന്പതുമുതൽ ജനുവരി 31 വരെ
അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരണം : 2026 ഫെബ്രുവരി ഏഴ്
സ്വീകാര്യമായ രേഖകൾ
Tags : SIR