കൊല്ലം : ട്രാഫിക് നിയമ ലംഘനങ്ങൾ കൊല്ലം നഗരത്തിൽ തുടർ കഥകളാവുകയാണ്. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ. ചില പ്രത്യേക സമയങ്ങളിലാണ് ചില സ്വകാര്യ ബസുകളുടെ നിയമ ലംഘനം നഗരത്തിൽ അരങ്ങേറുന്നത്. രാവിലെ ഏഴു മുതൽ10 വരെയും ഉച്ചയ്ക്ക് ശേഷം മൂന്നു മുതൽ ആറുവരെയുമാണ് സ്വകാര്യ ബസുകൾ ട്രാഫിക് നിയമങ്ങൾ വക വെയ്ക്കാൻ കൂട്ടാക്കാത്തത്.
ഈ തിരക്കുള്ള സമയങ്ങളിൽ സിഗ്നലുകളിൽ ചുവപ്പു ലൈറ്റ് കത്തി കിടന്നാലും ചില സ്വകാര്യ ബസുകൾ അതൊന്നും കാര്യമാക്കാറില്ല.
ചിന്നക്കടയിൽ പ്രധാന ട്രാഫിക് സിഗ്നൽ വഴി നിയമലംഘനം നടത്തി സ്വകാര്യ ബസുകൾ കുതിച്ചു പായുമ്പോൾ ഇരു ചക്ര വാഹനം ഓടിക്കുന്നവർ അടക്കം പ്രാണഭയത്താൽ റോഡ് ഓരത്തേക്ക് മാറുകയാണ് ചെയ്യുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
തിരക്കുള്ള സമയങ്ങളിൽ ട്രാഫിക് പോലീസിനെ അവിടെ കാണാ റില്ല. നഗരമധ്യത്തെ ട്രാഫിക് സിഗ്നലിൽ മറ്റു വാഹനങ്ങളൊക്കെ സിഗ്നൽ കാത്ത് നിർത്തിയിടുമ്പോൾ ചില സ്വകാര്യ ബസുകൾ മാത്രം അതിനു കൂട്ടാക്കാറില്ല. താലൂക്ക് കച്ചേരി ജംഗ്ഷനിലും ഇത് തന്നെയാണ് സ്ഥിതി. അവിടെ ഒരു സിഗ്നൽ ഉണ്ടെന്നു പോലും കണക്കാക്കാതെയാണ് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ.
നഗരത്തിൽ സ്വകാര്യ ബസുകൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് ഫോൺ ഉപയോഗം ഒരു തരം ഫാഷനായിരിക്കുകയാണ്. ചെവിയിലും തോളിലുമായി ചേർത്ത് വച്ച ഫോണുകളുമായാണ് മിക്ക ഡ്രൈവർ മാരുംനഗര മധ്യത്തെ വളവുകൾ തിരിക്കുക. ഇരുചക്ര വാഹനം ഓടിക്കുന്നവർ ഹോൺ അടിച്ചാൽ ഇതൊന്നും അറിയാത്തവരെ പോലെ ഇക്കൂട്ടർ മറ്റൊരു ലോകത്തായിരിക്കും.
മൂന്നുമാസം മുൻപ് പോലീസി െ ന്റ പരിശോധനയിൽ സ്വകാര്യ ബസുകളും സ്കൂൾ ബസുകളും അടക്കം മദ്യപിച്ച് വാഹനം ഓടിച്ച ചിലരെ പിടികൂടി നടപടി എടുത്തിരുന്നു. എന്നാൽ പരിശോധനകൾ തുടർന്ന് ഉണ്ടായില്ല.
ക്രിമിനൽ കേസുകളിൽ പെട്ട സ്വകാര്യ ബസ് ജീവനക്കാരുടെ പേരിൽ നടപടി എടുക്കുമെന്ന് വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവനയും വെറുതെയായി.
ആരുടെ പേരിലും നടപടി ഉണ്ടായില്ല. ചവറ - കുണ്ടറ, പെരുമൺ - കുണ്ടറ, കൊട്ടാരക്കര, പത്തനാപുരം റൂട്ടുകളിലും സർവീസ് നടത്തുന്ന ചില ബസുകൾ കാഴ്ചക്കാരെ പോലും ഭയപ്പെടുത്തും വിധമാണ് മരണപാച്ചിൽ നടത്തുന്നത്.ചവറ - കുണ്ടറ റൂട്ടിലെ ചില ബസുകൾ സമയക്കുറവി െ ന്റ പേര് പറഞ്ഞാണ് മത്സര ഓട്ടം നടത്തുന്നത്.ഈ റൂട്ടിൽ യാത്രക്കാർ ബസിനുള്ളിൽ കയറും മുൻപ് മണിയടിച്ച് ബസെടുക്കുന്നത് നിരവധി അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.