വെള്ളറക്കാട് പള്ളിയിൽ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുന്നു.
എരുമപ്പെട്ടി: അലിവിന്റെ അരനൂറ്റാണ്ടുകാലം എന്ന മുദ്രാവാക്യമുയർത്തി വെള്ളറക്കാട് സെന്റ ഫ്രാൻസിസ് സേവിയേഴ്സ് കോൺഫറൻസിന്റെ സുവർണജൂബിലി ആഘോഷിച്ചു. ജപമാലക്ക് ശേഷം പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി. തുടർന്ന് നടന്ന കൃതജ്ഞത ബലിക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര മുഖ്യകാർമികത്വം വഹിച്ചു.
സി.സി പ്രസിഡന്റ് ജോസ്.ജെ. മഞ്ഞളി അധ്യക്ഷനായി. തുടർന്ന് നടന്ന അനുഗ്രഹ പ്രഭാഷണവും മുൻ കാല പ്രസിഡന്റുമാരെ ആദരിക്കലും ഫൊറോന വികാരി ഫാ. ജോഷി ആളൂർ നിർവഹിച്ചു. ഫാ. ജോഫി ചിറ്റിലപ്പിള്ളി ജൂബിലി സന്ദേശം നൽകി. ജോൺ ലൂവീസ്, ലോനപ്പൻ, അനുജിത്ത് ചിറ്റിലപ്പിള്ളി, ഷിൻസി ഷിജോ, ഓസ്റ്റിൻ ബെറ്റി, സിജോ ജോസ്, മനോജ് സേവ്യർ, സി. ദീപ മനോജ്, ജോഷി തേർമഠം എന്നിവർ സംസാരിച്ചു.
Tags : Vellarakad