തിരുമിറ്റക്കോട് പത്തക്കൽ റോഡ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.
തൃത്താല: തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിൽ ഒമ്പതാം വാർഡിലെ പത്തക്കൽ റോഡിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽനിന്ന് 15 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്നു രണ്ടുലക്ഷം രൂപയും ഉൾപ്പെടുത്തി ആകെ 17 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമിച്ചത്.
170 മീറ്റർ നീളത്തിൽ നിർമാണം പൂർത്തീകരിച്ച റോഡ് പ്രദേശത്തെ അമ്പതോളം വരുന്ന കുടുംബങ്ങളുടെ യാത്ര സൗകര്യത്തിനു ഉപകാരപ്രദമാകും. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി.എം. മനോമോഹനൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി.എസ്. ഷെറീന, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ രാധിക രതീഷ്, വി.ആർ. രേഷ്മ, വാർഡ് മെംബർമാരായ കെ.വി. മൊയ്തുണ്ണി, ടി. പ്രേമ, ശ്രീഷ്മ എന്നിവർ പങ്കെടുത്തു.
Tags : Thirumitakodu