വെള്ളറട : വിഷ കൂണ് കഴിച്ച് ഗുരുതരാവസ്ഥയില്‍ കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മോഹനന്‍കാണിയും കുടുംബവും മടങ്ങി വീട്ടിലെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ കവര്‍ച്ച നടത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഡാം പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.
മോഹനന് കാണിയില്‍ നിന്ന് പോലീസ് മൊഴി വാങ്ങി കേസ് രജിസ്റ്റര്‍ ചെയ്തശേഷം ഇന്നലെ മോഹനന് കാണിയുടെ വീട്ടില്‍ ഡാം പോലീസ് വിശദമായ പരിശോധന നടത്തി തെളിവെടുപ്പ് നടത്തി. എസ്ഐ. സുരേഷ്, എഎസ്ഐ. അനില്‍കുമാര്‍, സിപിഒ മാരായ രാഹുല്‍, ദീപു, വിഷ്ണു അടങ്ങുന്ന സംഘം വിശദമായ തെളിവെടുപ്പ് നടത്തി. മോഷ്ടാക്കളായ മൂന്നാംഗ സംഘം ഉടന്‍ വലയിലാകുമെന്ന് പോലീസ് സംഘം പറഞ്ഞു. മോഷ്ടാക്കളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട് എന്നുള്ള വിവരമാണ് പോലീസില്‍ നിന്ന് ലഭിക്കുന്നത്
Tags :