x
ad
Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ക​ര​തൊ​ട്ട് മോ​ൻ​താ ചു​ഴ​ലി​ക്കാ​റ്റ്; ഇ​ന്നും മ​ഴ ക​ന​ക്കും, എ​ട്ടു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്


Published: October 29, 2025 08:56 AM IST | Updated: October 29, 2025 09:11 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. എ​ട്ടു​ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

മോ​ൻ​ത ചു​ഴ​ലി​ക്കാ​റ്റ് ചൊ​വ്വാ​ഴ്ച ക​ര​തൊ​ട്ടി​രു​ന്നു. 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ക​ര​യി​ൽ തൊ​ട്ട​തി​നു പി​ന്ന​ലെ അ​തി​ശ​ക്ത മ​ഴ​യാ​ണ് ആ​ന്ധ്ര​യി​ലു​ണ്ടാ​യ​ത്. കൂ​ടാ​തെ ചു​ഴ​ലി​ക്കാ​റ്റും ക​ന​ത്ത​നാ​ശം വി​ത​ച്ചു.

മ​ധ്യ കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​നു മു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന തീ​വ്ര ന്യൂ​ന​മ​ർ​ദ്ദം അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​ധ്യ കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ലൂ​ടെ വ​ട​ക്ക്, വ​ട​ക്കു​കി​ഴ​ക്ക​ൻ ദി​ശ​യി​ൽ നീ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​വ​യു​ടെ സ്വാ​ധീ​ന​ഫ​ല​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്ന​ത്.

Tags : Kerala rains weather update

Recent News

Up