പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപയില്‍ പ്രതിഷേധിച്ച് എകെഎസ്ടിയു ജില്ലാ കമ്മിറ്റി നടത്തിയ സായാഹ്നപ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ സുശീല
പത്തനംതിട്ട: ആര്‍എസ്എസ് അജണ്ടയിലൂന്നിയ ദേശീയ വിദ്യാഭ്യാസത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതി നടപ്പാക്കി കേരള വിദ്യാഭ്യാസ മേഖലയെ ഒറ്റുകൊടുത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സിപിഐയുടെ അധ്യാപകസംഘടനയായ എകെഎസ്ടിയു ധര്‍ണ നടത്തി.
ഇടതുപക്ഷ നിലപാടുകളില്‍ നിന്നുള്ള വ്യതിയാനം വര്‍ഗീയ ശക്തികളുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും കരാറില്‍ നിന്നും പിന്‍വാങ്ങണമെന്നും സംഘടന ആവശ്യപ്പെട്ടു..
ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സുശീല്‍ കുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
കെ.എ. തന്‍സീർ, പി.സി. ശ്രീകുമാര്‍, പി.ടി. മാത്യു, സുരേഷ് കുമാർ, ഷിനാജ്, തോമസ് എന്നിവര്‍ പ്രസംഗിച്ചു.