പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ വോട്ടര്‍പട്ടികയില്‍ ജില്ലില്‍ 10,54,752 വോട്ടര്‍മാർ. 4,86,945 പുരുഷന്മാരും 5,67,805 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് പട്ടികയിലുള്ളത്. 51 പ്രവാസി വോട്ടര്‍മാരുമുണ്ട്.
കരട് പട്ടികയില്‍ നിന്ന് 10327 പേരെ അന്തിമപട്ടികയില്‍ ഒഴിവാക്കിയപ്പോള്‍ 14034 പേരെ പുതുതായി ഉള്‍പ്പെടുത്തി. 140 പേരുകളില്‍ തിരുത്തലുകളും വരുത്തിയാണ് അന്തിമപട്ടിക പുറത്തിറക്കിയത്.
സെപ്റ്റംബര്‍ നാലിനു പ്രസിദ്ധീകരിച്ച പട്ടികയില്‍ ജില്ലയില്‍ 10,51,045 വോട്ടര്‍മാരാണുണ്ടായിരുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് വോട്ടര്‍പട്ടിക പുതുക്കിയത്. ശനിയാഴ്ച പ്രസിദ്ധീകരിച്ച പട്ടികയില്‍ 3707 വോട്ടര്‍മാരുടെ വര്‍ധനയുണ്ട്.
സംക്ഷിപ്ത പുതുക്കലിനായി ജൂലൈ 23 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ ആകെ 10,20,398 വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 80,418 പുതിയ അപേക്ഷകരാണ് ആദ്യഘട്ടത്തിലുണ്ടായിരുന്നത്. പിന്നീട് അന്തിമമെന്ന പേരില്‍ സെപ്റ്റംബറില്‍ പട്ടിക പുറത്തിറക്കിയെതെങ്കിലും ആക്ഷേപങ്ങള്‍ ഏറിയതോടെ പുതുതായി ഉള്‍പ്പെടുത്താനും തിരുത്തലുകള്‍ക്കും അവസരം നല്കി വീണ്ടും വോട്ടര്‍പട്ടിക അന്തമമാക്കി.
ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ വോട്ടര്‍മാരുടെ എണ്ണം
പുരുഷന്, സ്ത്രീ, ആകെ കണക്കില്‍
ആനിക്കാട് -5765, 6149, 11914. കവിയൂര്‍ - 6678, 7539, 14217. കൊറ്റനാട് - 5866, 6589, 12455. കല്ലൂപ്പാറ - 7334, 8608, 15942. കോട്ടാങ്ങല്‍ - 7113, 7992, 15105. കുന്നന്താനം - 8419, 9273, 18142. മല്ലപ്പള്ളി - 7515, 8721, 16236. കടപ്ര - 8627, 10202, 18829. കുറ്റൂര്‍ - 7877, 9040, 16917. നിരണം - 5757, 6517, 12274. നെടുന്പ്രം - 5319, 6110. 11429. പെരിങ്ങര - 8605, 9869, 18474. അയിരൂര്‍ - 8908, 10432, 19340., ഇരവിപേരൂര്‍ - 10038, 11722, 21760. കോയിപ്രം - 10932, 12565, 23947. തോട്ടപ്പുഴശേരി - 5697, 6679, 12376. എഴുമറ്റൂര്‍ - 7983, 8954, 16937. പുറമറ്റം - 5897, 6573, 12470. ഓമല്ലൂര്‍ - 6964, 8088, 15052. ചെന്നീര്‍ക്കര - 7739, 9154, 16893. ഇലന്തൂര്‍ - 6341, 7363, 13704. ചെറുകോല്‍ 5213, 5974, 11187.
കോഴഞ്ചേരി - 4844, 5600, 10444. മല്ലപ്പുഴശേരി 4709, 5460, 10169. നരങ്ങാനം - 6777, 8101, 14878. റാന്നി 5362, 6128, 11490. പഴവങ്ങാടി - 10137, 11491, 21628. അങ്ങാടി - 6517, 7323, 13840. പെരുനാട് - 8297, 9070, 17367. വടശേരിക്കര - 8635, 9573, 18208. ചിറ്റാര്‍ - 6609, 7341, 13950.
സീതത്തോട് - 6243, 6412, 12655. നാറാണംമൂഴി - 6291, 7045, 13336. വെച്ചൂച്ചിറ - 9385, 10315, 19700. കോന്നി - 11182, 12979, 24161. അരുവാപ്പുലം - 8021, 9398, 17419. പ്രമാടം - 12795, 15505, 28300.
മൈലപ്ര - 8021, 9398, 17419. വള്ളിക്കോട് - 8216, 10335, 18551. തണ്ണിത്തോട് - 6014, 6518, 12532. മലയാലപ്പുഴ - 6945, 8176, 15121. പന്തളം തെക്കേക്കര - 7289, 8834, 16123. തുന്പമണ്‍ - 3065, 3668, 6733. കുളനട - 9377, 11122, 20499. ആറന്മുള - 11167, 13351, 24518. മെഴുവേലി - 5921, 7087, 13009. ട്രാന്‍സ് ജെന്‍ഡര്‍ - 1. ഏനാദിമംഗലം - 8377, 9923, 18300. ഏറത്ത് - 9987, 12189, 22176. ഏഴംകുളം - 13452, 15651, 29103. കടന്പനാട് - 10704, 13006, 23710. കലഞ്ഞൂര്‍ - 12826, 15587, 28413. കൊടുമണ്‍ - 10304,12639, 22943. പള്ളിക്കല്‍ - 16858, 20565, 37424. ട്രാന്‍സ് ജെന്‍ഡര്‍ - 1
നഗരസഭകള്‍
അടൂര്‍ - 1548, 14769, 27317. പത്തനംതിട്ട - 15425, 18150, 33575. തിരുവല്ല - 21826, 25992, 47818. പന്തളം - 16064, 19181, 35245.