ആശ സമരസഹായ സമിതി ജില്ലാ കമ്മിറ്റി ചങ്ങനാശേരിയില്‍ നടത്തിയ പ്രതിഷേധ ദിനാചരണം കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതു
ചങ്ങനാശേരി: ആശമാരുടെ സമരത്തോടുള്ള അവഗണന മുഖ്യമന്ത്രി അവസാനിപ്പിച്ചു സമരം ഒത്തുതീര്‍പ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി. ആശ സമര സഹായ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ നടത്തിയ പ്രതിഷേധ ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമിതി ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. വി.ജെ. ലാലി, സലിം പി. മാത്യു, പി.എച്ച്. നാസര്‍, മിനി കെ. ഫിലിപ്പ്, എബി നീലംപേരൂര്‍, ഷിബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Asha Workers