മങ്കൊമ്പ് ഉപജില്ലാ ശാസ്ത്രമേള തോമസ് കെ. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കൈനകരി: മങ്കൊമ്പ് ഉപജില്ലാ ശാസ്ത്രമേള കൈനകരി ഹോളിഫാമിലി ഗേള്‍സ് ഹൈസ്കൂള്‍, സെന്റ് മേരീസ് ഹൈസ്കൂള്‍, ആറ്റുവാത്തല ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലായി നടന്നു.
കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് അധ്യക്ഷത വഹിച്ച സമ്മേളനം തോമസ് കെ. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എല്‍. അനുപമ, പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് നീനു ജോസഫ്, നോബിന് പി. ജോണ്‍, മധു സി. കൊളങ്ങര, മാനേജര്‍ സിസ്റ്റര്‍ ഹിത സിഎംസി, സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് ജെസമ്മ ജോസഫ്, പ്രിന്‍സ് പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജിന്‍സി ജോളി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മങ്കൊമ്പ് സബ്ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നായി 1200 ഓളം ശാസ്ത്രപ്രതിഭകള്‍ പങ്കെടുത്തു. ചമ്പക്കുളം സെന്റ് മേരീസ് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. പുളിങ്കുന്ന് സെന്റ് ജോസഫ്സ്, നെടുമുടി എന്‍എസ്എച്ച്എസ് സ്കൂള്‍ എന്നിവര്‍ രണ്ടും മൂന്നുംസ്ഥാനങ്ങള്‍ നേടി.
Tags : Science Festiva