കട്ടപ്പന: കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം 28 മുതൽ 31 വരെ കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. 28ന് രാവിലെ 9.30 ന് മേളയുടെ ഉദ്ഘാടനം എം.എം. മണി എംഎൽഎ നിർവഹിക്കും.
കട്ടപ്പന നഗരസഭാ ചെയർപേഴ്സണ്‍ ബീന ടോമി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ മുഖ്യപ്രഭാഷണവും കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയിലൂപറന്പിൽ അനുഗ്രഹ പ്രഭാഷണവും നടത്തും.
കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. ജോസ് മംഗലത്തിൽ സന്ദേശം നല്‍കും. സംസ്ഥാന അധ്യാപക കലോത്സവത്തിൽ ജേതാക്കളായ മേരികുളം എസ് എംഎൽപി സ്കൂൾ അധ്യാപകർ, മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ കട്ടപ്പന ഓസാനം എച്ച്എസ്എസ് സീനിയർ സിപിഒ ഡിഐ ജിൻസ് വർഗീസ്, ഉപജില്ലാ കലോത്സവ ലോഗോ ഡിസൈൻ ജേതാവ് ഫിയോണ ആൻ. സജി, കലോത്സവ റീൽ ചിത്രീകരണ മത്സര വിജയി എന്നിവരെ വേദിയിൽ ആദരിക്കും. തുടർന്ന് 11ന് സ്കൂളിൽനിന്ന് ആരംഭിക്കുന്ന വിളംബര ജാഥ കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോൻ ഫ്ളാഗ് ഓഫ് ചെയ്യും.
രചനാമത്സരങ്ങൾ 28ന് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും.
29, 30, 31 തീയതികളിൽ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, കട്ടപ്പന സെന്റ് ജോർജ് ചർച്ച് പാരീഷ് ഹാൾ, ഓസ്സാനം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം ഉൾപ്പെടെയുള്ള 15 വേദികളിലായി 300 ലധികം ഇനങ്ങളിൽ മൂവായിരത്തിൽപരം കുട്ടികൾ മത്സരിക്കുന്നു.
31ന് ഉച്ചകഴിഞ്ഞ് മൂന്നിന് മേളയുടെ സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജോണ്‍ അധ്യക്ഷത വഹിക്കും. ഇടുക്കി അഡീഷണൽ എസ്പി ഇമ്മാനുവൽ പോൾ മുഖ്യപ്രഭാഷണം നടത്തും.
കട്ടപ്പന നഗരസഭാ ചെയർപേഴ്സണ്‍ ബീന ടോമി സമ്മാന വിതരണം നിർവഹിക്കുമെന്ന് കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. ജോസ് മംഗലത്തിൽ, സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. മജു നിരവത്ത്, ഫാ. അനൂപ് കരിങ്ങാട്, കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സണ്‍ ബീന ടോമി, കട്ടപ്പന മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ.ജെ. ബെന്നി, മുനിസിപ്പിൽ കൗണ്‍സിലർ സോണിയ ജെയ്ബി, മുൻസിപ്പൽ കൗണ്‍സിലറും സ്കൂൾ പിടിഎ പ്രസിഡന്റുമായ സിജു ചക്കുംമൂട്ടിൽ, കട്ടപ്പന എഇഒ സി. രാജശേഖരൻ, സ്കൂൾ കലോത്സവം ജനറൽ കണ്‍വീനർ കെ.സി. മാണി, ജോയിന്റ് ജനറൽ കണ്‍വീനർമാരായ ഫാ. രാജേഷ് പുല്ലാന്തനാൽ, ബിജുമോൻ ജോസഫ്, ദീപു ജേക്കബ്, സെന്റ് ജോർജ് എൽപി സ്കൂൾ പിടിഎ പ്രസിഡന്റ് ബിബിൻ ഞാവള്ളിൽ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ ജിതിൻ ജോർജ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനർ വിൻസന്റ് ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
Tags : School Kalotsavam