കോടഞ്ചേരി: സെന്റ് ജോണ്‍സ് ഹൈസ്കൂളില്‍ ഈ വര്‍ഷം ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം വനംമന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിച്ചു.
ഫാ. ജോര്‍ജ് കറുകമാലില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലിന്റോ ജോസഫ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ഡിവൈഎസ്പി ചന്ദ്രമോഹന്, എസ്പിസി നോഡല്‍ ഓഫീസര്‍ കെ. സുനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ സൂസന് വര്‍ഗീസ്, പിടിഎ പ്രസിഡന്റ് സാബു അവണ്ണൂര്, മുന്‍ പിടിഎ പ്രസിഡന്റ് വില്‍സണ്‍ തറപ്പേല്‍, എംപിടിഎ പ്രസിഡന്റ് അനു ജോര്‍ജ്, അധ്യാപക പ്രതിനിധി കെ.ജെ. ഷിജി, വിദ്യാര്‍ഥി പ്രതിനിധി അലക്സ് ജോമോന്, സ്കൂള്‍ പ്രധാനാധ്യാപിക ഷില്ലി സെബാസ്റ്റ്യന്‍, സ്റ്റാഫ് സെക്രട്ടറി കെ.ടി. അന്നമ്മ എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങില്‍ സോളാര്‍ ഫെന്‍സിംഗ് പദ്ധതി മന്ത്രി പ്രഖ്യാപിച്ചു.
വട്ടചിറ ചിപ്പിലിതോട് വനാതിര്‍ത്തി ഭാഗത്ത് നാലുകിലോമീറ്റര്‍ ദൂരത്തില്‍ ഫെന്‍സിംഗ് നടത്താന്‍ 32 ലക്ഷം രൂപയും മുണ്ടൂര്‍ കണ്ടപ്പന്‍ചാല്‍ കൂരോട്ടുപാറ അതിര്‍ത്തിയില്‍ മൂന്നു കിലോമീറ്റര്‍ ദൂരത്തിന് 24 ലക്ഷം രൂപയും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളായ കുട്ടികള്‍ ഉദ്ഘാടന വേളയില്‍ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
Tags : aunched nattuvishesham local news