പത്തനംതിട്ട: ആറന്മുള, ചെന്നീര്‍ക്കര, കൂടൽ, കോന്നിത്താഴം പുറമറ്റം, നിരണം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഇന്ന് മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യും.രാവിലെ 11.30 ന് മന്ത്രി കെ. രാജന് ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ആറന്മുള ഇടശേരിമല 234 ാം എന്‍എസ്എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആറന്മുള, ചെന്നീര്‍ക്കര വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.
കൂടല്‍, കോന്നിത്താഴം വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങുകളില്‍ കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കം. പുറമറ്റം സെന്റ് മേരീസ് ഊര്‍ശ്ലേം ഓര്‍ത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പുറമറ്റം വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിലും നിരണം സെന്റ് മേരീസ് പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന നിരണം വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിലും മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും.
ഉദ്ഘാടന സമ്മേളനങ്ങളില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.