ചാത്തന്നൂർ : നടയ്ക്കൽ ഏലായിൽ തുടർച്ചയായി ആറാം വർഷവും നെൽകൃഷി ആരംഭിച്ചു. ഇപ്പോൾ രണ്ടാം വിള കൃഷിയാണ് തുടങ്ങിയത്. 2020 ൽ കേരളസർക്കാരി െ ന്റ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തരിശായി കിടന്ന പത്ത് ഏക്കർ സ്ഥലത്താണ് നടയ്ക്കൽ ഗാന്ധിജി ആർട്സ് സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറി പ്രവർത്തകരുടെ ശ്രമഫലമായി കൃഷി തുടങ്ങിയത്.ആദ്യകാലത്ത് ത്രിതല പഞ്ചായത്തുകളുടെയും സർക്കാരി െ ന്റയും സബ്സിഡികൾ ഉണ്ടായിരുന്നു.
ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും നെൽകൃഷിക്ക് നൽകി വന്നിരുന്ന ധനസഹായം പിന്നീട് നിർത്തലാക്കി. ഗ്രാമപഞ്ചായത്തി െ ന്റ ധനസഹായം മാത്രമാണ് ഇപ്പോൾ ഉള്ളത്. ഒന്നാം വിള നെൽകൃഷിയുടെ സബ്സിഡി ഇതുവരെ ലഭിച്ചിട്ടില്ല. എന്നിട്ടും രണ്ടാം വിള കൃഷി തുടങ്ങിയിരിക്കുകയാണ്.
നടയ്ക്കൽ ഏലായിൽ റാമ്പ് നിർമിച്ചതോട കൃഷി ചെയ്യുന്നതിനാവശ്യമായ യന്ത്രങ്ങൾ ഇറക്കുന്നതിനും വളം, വിത്ത് എന്നിവ എത്തിക്കുന്നതിനും സഹായമായി.
കാർഷിക സംസ്കാരം നിലനിർത്തുന്നതിനും കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണുന്നതിനും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടുന്നതിനും ഭക്ഷ്യസുരക്ഷയ്ക്കും നെൽകൃഷി സഹായിക്കുന്നതാണ്. നെൽകൃഷിക്ക് ഹെക്ടറിന് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പ നൽകുക. നെല്ലി െ ന്റ താങ്ങുവില വർധിപ്പിക്കുക, വയ്ക്കോൽ ക്ഷീരോല്പാദക സംഘങ്ങൾ വഴി വിറ്റഴിക്കാൻ ഉള്ള സൗകര്യം ചെയ്യുക എന്നിവയാണ് നെൽകൃഷി തുടർന്ന് കൊണ്ട് പോകുന്നതിന് കർഷകർ ആവശ്യപെടുന്നത്. ലൈബ്രറി പ്രവർത്തകരായ മുൻ ഇത്തിക്കര ബിഡി ഒ ശരത്ചന്ദ്രകുറുപ്പ്, ദേശീയപാത സ്ഥലമെടുപ്പ് ഓഫീസ് അഞ്ചൽ യൂണിറ്റിലെ ക്ലാർക്ക് ഗിരീഷ്കുമാർ നടയ്ക്കൽ, എസ്കെഎം കാലിത്തീറ്റ കൊല്ലം ഡിപ്പോ മാനേജർ പി.വി.അനിൽകുമാർ എന്നിവരാണ് നടയ്ക്കൽ ഏലായിലെ കൃഷിക്ക് നേതൃത്വം നൽകുന്നത്.
Tags : paddy nattuvishesham local news