സന്മാർഗം സൗഹൃദ വേദിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് നിർവഹിക്കുന്നു.
വടക്കഞ്ചേരി: മംഗലം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ പൗരബോധവും നല്ല ശീലങ്ങളും സാമൂഹ്യ പ്രതിബദ്ധതയും വളർത്തിയെടുക്കാൻ ലഷ്യംവച്ച് ഗാന്ധി സ്മാരക യുപി സ്കൂളിൽ സന്മാർഗം എന്ന പേരിൽ സൗഹൃദവേദി രൂപീകരിച്ചു.
കല, സാഹിത്യം ,സാങ്കേതിക വിദ്യ എന്നിവ സമന്വയിപ്പിച്ച് നല്ല പാഠങ്ങൾ പഠിക്കുവാനും പരിശീലിക്കുവാനും പഠിപ്പിക്കുവാനും കുട്ടികളെ പ്രാപ്തമാക്കുന്നതിനുള്ള ചുവടുവയ്പ്പാണിത് .
പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് കൂട്ടായ്മയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് ഡോ.കെ. വാസുദേവൻ പിള്ള അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ടി.കെ. ദിവാകരൻ, പ്രധാനാധ്യാപിക പി.യു. ബിന്ദു, സന്മാർഗം കോ- ഓർഡിനേറ്റർ ടി. അശോക് കുമാർ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി ഷാജി, മുൻ പ്രധാനാധ്യാപകൻ എൻ. ദേവരാജൻ, പിടിഎ പ്രസിഡന്റ് കെ. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
ലഹരിക്കെതിരായ ആശയപ്രചരണാർഥം രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി പാലക്കാട് നാടകപ്പുരയുടെ ചൂരൽ എന്ന നാടകാവതരണവും നടന്നു.
Tags : Mangalam Gandhi